b

ജില്ലയിൽ ഇതുവരെ നൽകിയത് 20,000 കണക്ഷൻ


പാലക്കാട്: വീടുകളിലേക്കും പൊതുയിടങ്ങളിലേക്കും ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന ഫൈബർ ടു ദ ഹോം പദ്ധതി വിപുലീകരിച്ച് ബി.എസ്.എൻ.എൽ. നിലവിലെ വേഗം കുറഞ്ഞ ബ്രോഡ് ബാന്റ് കണക്ഷനുള്ളവർക്ക് കേബിൾ ടി.വി നെറ്റ്‌വർക്കുമായി ചേർന്ന പുതിയ പദ്ധതി വഴി 100 എം.ബി.പി.എസ് വേഗത്തിൽ നെറ്റ് ലഭിക്കും.

സ്വന്തം ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ സംവിധാനം കുറവായതിനാലാണ് സ്വകാര്യ കേബിൾ നെറ്റ്‌വർക്കിന്റെ സഹായം ബി.എസ്.എൻ.എൽ തേടുന്നത്. ഓൺലൈൻ ക്ലാസും വർക്ക് ഫ്രം ഹോം ജോലിയും വ്യാപകമായതോടെ വീടുകളിലെ ഇന്റർനെറ്റ് വേഗം പ്രധാന പ്രശ്നമാണ്. ബി.എസ്.എൻ.എൽ നേരിട്ടും 200ഓളം കേബിൾ ഓപ്പറേറ്റേർർ വഴിയും ജില്ലയിൽ ഇതുവരെ 20,000

കണക്ഷൻ നൽകി. പദ്ധതി വഴി ഉൾപ്രദേശങ്ങളിലടക്കം ഇന്റർനെറ്റ് വേഗം ഉറപ്പാക്കാനാകും.

പദ്ധതി വ്യാപിപ്പിക്കും

പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 777 രൂപയുടെ പ്ലാൻ കണക്ഷനാണ് കൂടുതൽ പേരുമെടുക്കുന്നത്. എല്ലാ പ്ലാനിലും അതത് എം.ബി.പി.എസ് വേഗത കഴിഞ്ഞാലും അൺലിമിറ്റഡ് ഡേറ്റ ലഭ്യമാകും. നഗരങ്ങളിലെ പോലെ ഇന്റർനെറ്റ് വേഗത ഉൾഗ്രാമങ്ങളിലും കിട്ടും. വീടുകൾക്ക് പുറമെ വായനശാല, സ്‌കൂൾ, അംഗൻവാടി എന്നിവിടങ്ങളിലേക്കും കണക്ഷൻ ലഭ്യമാക്കും.

-എം.എസ്.അജയൻ, ഡെപ്യൂട്ടി ജനറൽ മാനേജർ, ബി.എസ്.എൻ.എൽ, പാലക്കാട്.


പ്രതിമാസ പ്ലാൻ ഇങ്ങനെ

449 രൂപ- 30 എം.ബി.പി.എസ്- 3.3 ടി.ബി ഡേറ്റ

559 രൂപ- 60 എം.ബി.പി.എസ്- 3.3 ടി.ബി ഡേറ്റ

777 രൂപ- 100- എം.ബി.പി.എസ്- 1 ടി.ബി ഡേറ്റ

779 രൂപ- 100 എം.ബി.പി.എസ്- 1 ടി.ബി ഡേറ്റ

949 രൂപ- 150 എം.ബി.പി.എസ്- 2 ടി.ബി ഡേറ്റ

1277 രൂപ- 200 എം.ബി.പി.എസ്- 3.3 ടി.ബി ഡേറ്റ

1999 രൂപ- 300 എം.ബി.പി.എസ്- 4.5 ടി.ബി ഡേറ്റ

2499 രൂപ- 300 എം.ബി.പി.എസ്- 5 ടി.ബി ഡേറ്റ

4499 രൂപ- 300 എം.ബി.പി.എസ്- 6.5 ടി.ബി ഡേറ്റ

5999 രൂപ- 300 എം.ബി.പി.എസ്- 8 ടി.ബി ഡേറ്റ

16999 രൂപ- 300 എം.ബി.പി.എസ്- 21 ടി.ബി ഡേറ്റ