ശ്രീകൃഷ്ണപുരം: ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടികവർഗ കോളനി നിവാസികൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് കെ.പ്രേംകുമാർ എം.എൽ.എ. പ്രശ്നങ്ങൾ കണ്ടറിയുന്നതിനായി കരിമ്പുഴ ആറ്റാശേരി, പൂവക്കോട്, കടമ്പഴിപ്പുറം പാളമല കോളനികളിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.
ആറ്റാശേരിയിലെ കുടുംബങ്ങൾ താമസിക്കുന്ന ഭൂമിക്ക് പട്ടയം, സ്വന്തമായ വീട്, പൂവക്കോട് കോളനിയിൽ വൈദ്യുതി, റോഡ്, പാളമലയിലെ കുടിവെള്ള പ്രശ്നം, തൊഴിൽ പ്രതിസന്ധി, പഠന പിന്നോക്കാവസ്ഥ തുടങ്ങിയ വിഷയങ്ങളെല്ലാം എം.എൽ.എ മനസിലാക്കി. ബ്ലോക്ക് പ്രസിഡന്റ് സുനിത ജോസഫ്,അംഗങ്ങളായ പി.സുബ്രഹ്മണ്യൻ, ഷീബ പാട്ടത്തൊടി, കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത്, വൈസ് പ്രസിഡന്റ് രജിത, കടമ്പഴിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശ്രീലത, വാർഡംഗങ്ങളായ എം.മോഹനൻ, രമണി ഉണ്ണികൃഷ്ണൻ, രുഗ്മിണി, ഖദീജ കാസിം, ഫസീല നൗഷാദ്, ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർ ഗിരിജ എന്നിവരും ഒപ്പമുണ്ടായിരുന്നു.