c

പാലക്കാട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ 16 മുതൽ 22 വരെയുള്ള ടി.പി.ആർ ശരാശരിയുടെ അടിസ്ഥാനത്തിൽ ഇന്നുമുതൽ നിയന്ത്രണങ്ങൾ പുതുക്കി കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു. തദ്ദേശ സ്ഥാപനങ്ങളെ നാല് കാറ്റഗറിയായി തിരിക്കുന്നതിൽ മാറ്റമുള്ളതായും ഇത്തരത്തിലുള്ള നിയന്ത്രണം ജില്ലയിൽ തുടരുമെന്നും കലക്ടർ അറിയിച്ചു. എ, ബി, സി, ഡി കാറ്റഗറി പ്രകാരം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും.

കാറ്റഗറി-എ (ടി.പി.ആർ എട്ടിൽ താഴെ)

1) കേരളശേരി, 2) കോങ്ങാട്,​ 3) ചളവറ,​ 4) നെന്മാറ,​ 5) പരുതൂർ,​ 6) പൂക്കോട്ടുകാവ്,​ 7) ഷോളയൂർ,​ 8),​കരിമ്പുഴ,​ 9) പട്ടിത്തറ,​ 10) പുതുശേരി,​ 11) മലമ്പുഴ,​ 12) വെള്ളിനേഴി,​ 13) തെങ്കര,​ 14) കൊഴിഞ്ഞാമ്പാറ,​ 15) നെല്ലായ.

കാറ്റഗറി-ബി) (8% മുതൽ 16%)

1) പൊൽപ്പുള്ളി,​ 2) കാഞ്ഞിരപ്പുഴ,​ 3) തിരുമിറ്റക്കോട്,​ 4) മുണ്ടൂർ,​ 5) പെരുമാട്ടി,​ 6) കോട്ടോപ്പാടം,​ 7) ആനക്കര,​ 8) മങ്കര,​ 9) നെല്ലിയാമ്പതി,​ 10) തച്ചമ്പാറ,​ 11) തൃക്കടീരി,​ 12) വണ്ടാഴി,​ 13) പാലക്കാട്,​ 14) വാണിയംകുളം,​ 15) വിളയൂർ,​ 16) കുമരംപുത്തൂർ,​ 17) മരുതറോഡ്,​ 18) കാരാക്കുറുശി,​ 19) കടമ്പഴിപ്പുറം,​ 20) വല്ലപ്പുഴ,​ 21) കുലുക്കല്ലൂർ,​ 22) ഓങ്ങല്ലൂർ,​ 23) കൊടുമ്പ്,​ 24) ചെർപ്പുളശേരി,​ 25) കുത്തനൂർ,​ 26) എലപ്പുള്ളി,​ 27) കപ്പൂർ,​ 28) മണ്ണൂർ,​ 29) അലനല്ലൂർ,​ 30) പെരിങ്ങോട്ടുകുറുശി,​ 31) അനങ്ങനടി,​ 32) ഒറ്റപ്പാലം,​ 33) കരിമ്പ,​ 34) ചാലിശേരി,​ 35) തച്ചനാട്ടുകര,​ 36) ഷൊർണൂർ,​ 37) കുഴൽമന്ദം,​ 38) അയിലൂർ,​ 39) നാഗലശേരി,​ 40) കൊപ്പം,​ 41) അകത്തേത്തറ,​ 42) തേങ്കുറുശി,​ 43) അമ്പലപ്പാറ,​ 44) വടകരപ്പതി,​ 45) പട്ടഞ്ചേരി.

കാറ്റഗറി-സി (16% മുതൽ 24%)

1) തിരുവേഗപ്പുറ, 2) എരുത്തേമ്പതി,​ 3) മണ്ണാർക്കാട്,​ 4) വടക്കഞ്ചേരി,​ 5) ശ്രീകൃഷ്ണപുരം,​ 6) ആലത്തൂർ,​ 7) പുതുക്കോട്,​ 8) കൊല്ലങ്കോട്,​ 9) പല്ലശന,​ 10) കൊടുവായൂർ,​ 11) പുതുനഗരം,​ 12) മുതലമട,​ 13) മേലാർകോട്,​ 14) അഗളി,​ 15) നല്ലേപ്പിള്ളി,​ 16) മാത്തൂർ,​ 17) കണ്ണാടി,​ 18) പൂതൂർ,​ 19) ചിറ്റൂർ-തത്തമംഗലം,​ 20) കാവശേരി,​ 21) പെരുവെമ്പ്,​ 22) പുതുപ്പരിയാരം,​ 23) കോട്ടായി.

കാറ്റഗറി-ഡി (24ന് മുകളിൽ)

1) തൃത്താല,​ 2) കിഴക്കഞ്ചേരി,​ 3) കണ്ണമ്പ്ര,​ 4) എരിമയൂർ,​ 5) പട്ടാമ്പി,​ 6) വടവന്നൂർ,​ 7) തരൂർ,​ 8) എലവഞ്ചേരി,​ 9) മുതുതല,​ 10) ലെക്കിടിപേരൂർ.