പാലക്കാട്: കൊവിഡ് വൈറസിന്റെ തീവ്ര വകഭേദമായ ഡെൽറ്റ പ്ളസ് വ്യാപനം തടയുന്നതിനായി കണ്ണാടി പഞ്ചായത്തും ഒരാഴ്ചത്തേക്ക് പൂർണമായും അടച്ചു. ജില്ലയിൽ ഡെൽറ്റ വകഭേദം ആദ്യം കണ്ടെത്തിയ പറളി, പിരായിരി പഞ്ചായത്തുകളിലെ രണ്ട് സ്ത്രീകൾക്ക് രോഗം പകർന്നത് കണ്ണാടി സ്വദേശിയിൽ നിന്നാണെന്ന് സ്ഥീരികരിച്ചതിനെ തുടർന്നാണ് നടപടി. കണ്ണാടിയിൽ കൊവിഡ് ബാധ കൂടുതലായി കണ്ടെത്തിയതോടെ പ്രദേശത്തെ മരണങ്ങളും വിശദമായി പരിശോധിക്കും. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിന് പുറമെ നിലവിലെ രോഗബാധിതരെ പ്രത്യേകം നിരീക്ഷിക്കും.