വെച്ചൂച്ചിറ: ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ലോക്ക്ഡൗൺ മൂലം പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും കർഷകർക്ക് കൈത്താങ്ങേകുന്നതിനുംപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസിന്റെ നേതൃത്വത്തിൽ കരുതൽ പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടമായി 1000 കിലോ കപ്പയും 800കിലോ പച്ചക്കറികളുമാണ് വിതരണം ചെയ്തത്. സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോർട്ടിക്രോപ് മിഷന്റെ സഹകരണത്തോടെ കർഷകരിൽ നിന്നും സംഭരിച്ച കപ്പയും പച്ചക്കറികളുമാണ് വിതരണത്തിനായി ഉപയോഗിച്ചത്. വിലത്തകർച്ച മൂലം ദുരിതത്തിലായ മരച്ചീനി കർഷകരെയും ലോക്ക് ഡൗൺ ആയതോടെ വിപണി കണ്ടെത്താൻ കഴിയാത്ത പച്ചക്കറികർഷകരെ സഹായിക്കുന്നതിനു കൂടിയാണ് പദ്ധതി തയാറാക്കിയതെന്ന് ടി.കെ ജെയിംസ് പറഞ്ഞു. പഞ്ചായത്തൊട്ടാകെ പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എം. ബി. സുരേഷ് കുമാർ, വർഗീസ് മാത്യു, ഷൈനു മലയിൽ, അനീഷ്, രാജേഷ്, ഹസ്സൻ കുഞ്ഞ്, സനിൽ കുമാർ, ജോയി, ബോബൻ മോളിക്കൽ, മോനായി, നൗഷാദ്, കൊച്ചുമോൻ കുഞ്ഞുമോൻ, ഷാജൻ സാമുവൽ, വിനോദ്, അനിൽ, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ കിറ്റുകളാക്കി വീടുകളിലെത്തിച്ചു വിതരണം നടത്തി.