ചെങ്ങന്നൂർ : പഞ്ചായത്ത് അംഗത്തിന് ഫെയ്‌സ്ബുക്ക് കൂട്ടായ്മ ഉപഹാരമായി നൽകിയത് സ്മാർട്ട് ഫോൺ. പുലിയൂർ പഞ്ചായത്ത് ആറാം വാർഡംഗം ഗോപാലകൃഷ്ണനാണ് ടീം പ്രജാപതി ഫേയ്‌സ്ബുക്ക് കൂട്ടായ്മ ഫോൺ സമ്മാനിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവറായ ഇദ്ദേഹത്തിന് ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാൻ സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിക്കാൻ കഴിയുന്ന ഫോൺ ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് കൂട്ടായ്മ ഫോൺ സമ്മാനിച്ചത്. മുൻ ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാൻ ഉപഹാരം സമ്മാനിച്ചു. പ്രമോദ് അമ്പാടി, ബാലുശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.