പന്തളം: ടീം വെൽഫെയർ പീപ്പിൾസ് ഫൗണ്ടേഷൻ, ഐ.ആർ.ഡബ്ലിയു എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പന്തളം ഇസ്ലാമിക് സെന്ററിൽ കൊവിഡ് സഹായ കേന്ദ്രം പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.എസ്. നിഷ ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ പി.എച്ച്.റഷീദ് അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ജോഷി ജോസഫ്, എഫ്.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം അജിത് മാന്തുക ,അബ്ദുൽ ജബാർ, ഷിയാസ്, എ ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു. രോഗികൾക്ക് മരുന്ന്, ചികിത്സ ഡോക്ടർമാരുടെ കൺസൾട്ടിംഗ്, സൈക്കോളജിസ്റ്റുകളുടെ കൗൺസലിംഗ് ,വാഹന സൗകര്യം, ഭക്ഷണക്കിറ്റ്, മൃതദേഹ സംസ്‌കരണം എന്നിവ ലക്ഷ്യമാക്കിയാണ് സഹായകേന്ദ്രം തുറന്നത് ഹെൽപ്പ് ഡെസ്‌ക് വഴി സാദ്ധ്യമാക്കുന്ന വിവിധ സേവനങ്ങൾക്ക് 94969325 19,9544775820 എന്നി നമ്പരുകളിൽ ബന്ധപ്പെടുക.