അടൂർ : വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇൻഡ്യാ റീജിയന്റെ മന്ന 2021 പദ്ധതി പ്രകാരം അടൂർ വൈ.എം.സി.എ ഏറത്ത് പഞ്ചായത്തിലെ മുരുകൻകുന്ന്, വയല, കിളിവയൽ, പുലിമല, പുതുശ്ശേരി ഭാഗം എന്നിവിടങ്ങളിൽ നിത്യോ പയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ കൊവിഡ് ബാധിതരായ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. വൈ.എം.സി. എ ഭാരവാഹികളായ പി.എ.മാത്യൂസ്, കമാണ്ടർ കെ.എ.ജോൺ, ജി.മാത്തുക്കുട്ടി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.ഡി.രാജീവ്, വാർഡ് മെമ്പർമാരായ മറിയാമ്മ തരകൻ, സൂസൻ ശശികുമാർ, ഭാരവാഹികളായ രാജു കല്ലുംപുറം, റിനോ പി.രാജൻ, അജി കളയ്ക്കാട്, കണ്ണപ്പൻ,റോയി, ശശികുമാർ, ആൽവിൻ, ശിവൻകുട്ടി എന്നിവർ നേതൃത്വം നൽകി.