ചെങ്ങന്നൂർ : തെരുവുനായ്ക്കൽ മുട്ടക്കോഴികളെ കടിച്ചുകൊന്നു. ബുധനൂർ കിഴക്ക് രണ്ടാം വാർഡിലെ ആലംകോട്ട് അഞ്ജലിദേവിയുടെ 43 മുട്ടക്കോഴികളെയാണ് രാത്രി കൂട് തകർത്ത് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. നായ്ക്കൂട്ടം കമ്പിക്കൂടു മറിച്ച് അകത്തുകടക്കുകയായിരുന്നു. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിന്നും മുട്ടക്കോഴി വളർത്തൽ പരിശീലനം നേടിയ ശേഷം തുടങ്ങിയ സംരംഭമാണിതെന്നും 18000 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും അഞ്ജലിദേവി പറഞ്ഞു.