കലഞ്ഞൂർ : കലഞ്ഞൂർ ചക്കിട്ട ജംഗ്ഷൻ മുതൽ പാലമല വരെ വഴിവിളക്ക് പ്രകാശിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. വെളുപ്പിന് പ്ലാന്റേഷൻ കോർപ്പറേഷനിൽ ടാപ്പിംഗ് ജോലിക്ക് പോകുന്നവർ ഇതുമൂലം ബുദ്ധിമുട്ടുന്നു. റോഡിന്റെ വശങ്ങൾ കാടു പിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെയും കാട്ടുപന്നിയുടെയും ശല്യമുണ്ട്.

16, 17 വാർഡുകൾ ചേരുന്ന റോഡിലാണ് ഏറെ ബുദ്ധിമുട്ട് . പരിഹാരം കാണണമെന്ന് പ്രദേശവാസികൾ അവശ്യപ്പെട്ടു