പത്തനംതിട്ട: ജീവനക്കാർക്ക് രണ്ട് സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ ജൂൺ ഒന്ന് മുതൽ നൽകുമെന്ന ഉറപ്പ് പാലിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിയും സെക്രട്ടറി അജിൻ ഐപ്പ് ജോർജും ആവശ്യപ്പെട്ടു. മുൻ സാമ്പത്തിക വർഷത്തെ സറണ്ടറും നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ബില്ലുകൾ അനുവദിക്കേണ്ടന്ന് ട്രഷറി ഓഫീസർമാർക്ക് ഡയറക്ടർ നിർദ്ദേശം നൽകിയത് പിൻവലിക്കണം. കൊവിഡ് മഹാമാരിയുടെ കാലത്ത് വാഹനസൗകര്യം കണ്ടെത്തി വിദൂര സ്ഥലത്ത് നിന്ന് എത്തുന്ന ആവശ്യ സർവീസ് ജീവനക്കാർക്ക് അർഹതപ്പെട്ട സറണ്ടർ നൽകണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.