പത്തനംതിട്ട : വാക്സിൻ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ് ജില്ലയിൽ. ആദിവാസി, എസ്.സി, എസ്.ടി കോളനിയിൽ വാക്സിൻ വിതരണം നടക്കുകയാണ്. കൂടാതെ നാട്ടിൽ നിന്ന് പോകുന്ന പ്രവാസികൾക്കും തിരികെയെത്തിയവർക്കും വാക്സിൻ നൽകാൻ നിർദേശം ഉണ്ട്. അത്രയും വാക്സിൻ ലഭിക്കാത്തതിനാൽ എല്ലാവർക്കും വാക്സിൻ നൽകാൻ കഴിയില്ല. പതിനെട്ട് മുതൽ നാൽപ്പത്തിനാല് വയസു വരെയുള്ള വർക്ക് വാക്സിൻ നൽകി വരികയാണ്. 92 വാക്സിൻ കേന്ദ്രങ്ങളാണ് ജില്ലയിൽ ഉള്ളത്. ഇന്നലെ 8666 പേർ വാക്സിൻ സ്വീകരിച്ചു. അടുത്ത വാക്സിൻ കൃത്യമായി എത്തിയാൽ മാത്രമേ പ്രവാസികൾക്കടക്കമുള്ളവർക്ക് നൽകാനാകു. വിമാന സർവീസ് പുനസ്ഥാപിച്ചാൽ വിദേശത്തേക്ക് മടങ്ങാൻ നിരവധി പ്രവാസികളാണ് തയ്യാറായി ഇരിക്കുന്നത്. വിദേശത്ത് നിന്ന് വാക്സിൻ സ്വീകരിച്ചവർ നാട്ടിലെത്തി വീണ്ടും വാക്സിൻ സ്വീകരിക്കരുത്.
നിലവിലുള്ള സ്റ്റോക്ക്
കൊവാക്സിൻ : 8890
കൊവിഷീൽഡ് : 28,184
ഇതുവരെ വാക്സിനെടുത്തവരുടെ എണ്ണം : 5,62,466
കൊവിഷീൽഡ് : 5,22,459,
കൊവാക്സിൻ : 40057
അറുപത് കഴിഞ്ഞവർക്കാണ് ഏറ്റവും കൂടുതൽ
വാക്സിൻ വിതരണം ചെയ്തത്: 224545
രണ്ട് ഡോസും പൂർത്തീകരിച്ചവർ: 1,36,296
694 പേർക്ക് കൊവിഡ്
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 694 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു; 920 പേർ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്ന് വന്നതും ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും 692 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,05,141 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 97,774 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 920 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 96,235 ആണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
ഏഴു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) നാറാണംമൂഴി സ്വദേശി (53),
2) അയിരൂർ സ്വദേശി (60),
3) പത്തനംതിട്ട സ്വദേശി (66),
4) ചെറുകോൽ സ്വദേശി (55),
5) കൊറ്റനാട് സ്വദേശി (86) ,
6) അടൂർ സ്വദേശി (64),
7) കൊറ്റനാട് സ്വദേശി (85) എന്നിവരാണ് മരിച്ചത്.