children
കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സൗജന്യമായി നൽകുന്ന പഠനോപകരണ വിതരണം ജില്ലാ വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് റിട്ട. പ്രിൻസിപ്പൽ ഡോ.ആർ.വിജയമോഹനൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കൊവിഡ് മഹാമാരിയെ തുടർന്ന് ദുരിതത്തിലായ കലാകാരന്മാരുടെ മക്കൾക്ക് കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിസ്റ്റ്യൂട്ട് (ഡയറ്റ്) റിട്ട. പ്രിൻസിപ്പലും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ.ആർ.വിജയമോഹനൻ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. കലാകാരന്മാരുടെ വീടുകളിലെത്തിയാണ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് ചന്ദ്രൻ സാരഥി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോസഫ് പട്ടുകാലായിൽ, ജയേഷ് വെൺപാല എന്നിവർ പഠനോപകരണങ്ങൾ വിതരണം ചെയ്തത്.