പന്തളം: മിൽമ നിറുത്തിയ കാലിത്തീറ്റയുടെ സബ്‌സിഡി ഉടൻ നൽകണമെന്നും ക്ഷീര കർഷകർക്ക് നഗരസഭയിൽ നിന്നും പഞ്ചായത്തിൽ നിന്നുമുള്ള അനുകൂല്യങ്ങൾ നൽകണമെന്നും കർഷക കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്രി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ എൻ രാജന്റെ ആദ്യക്ഷതയിൽ അടൂർ നിയോജക മണ്ഡലംപ്രസിഡന്റ് കെ വി രാജൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി കെ എൻ അച്യുതൻ,മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റ് കെ എൻ രാജൻ,വല്ലറ്റൂർ വാസുദേവൻ പിള്ള, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി മാരായ നജീർ, സുജോ പന്തളം,പ്രകാശ് പ്ലാവിളയിൽ, വല്ലാറ്റൂർ വാസുദേവൻ പിള്ള, വേണുകുമാരൻ നായർ, വാഹിദ്, ഡി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.