exice

അടൂർ : കെ. പി റോഡിന്റെ ഓരത്ത് ഇളമണ്ണൂർ മരുതിമൂട് പള്ളിക്ക് വടക്ക് പടിഞ്ഞാറ് കനാൽ റോഡിന്റെ തെക്കുഭാഗത്തെ കനാൽ പുറമ്പോക്കിലുള്ള കുറ്റിക്കാട്ടിൽ നിന്നും അസി.എക്സൈസ് കമ്മീഷണറുടെ (എൻഫോഴ്സ്മെന്റ്) നേതൃത്വത്തിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡിനിടെ 35 ലിറ്റർ കൊള്ളുന്ന 12 കന്നാസുകളിലായി 360 ലിറ്റർ കോട പിടിച്ചെടുത്ത് നശിപ്പിച്ചു. പറക്കോട് എക്സൈസ് റേഞ്ച് അസി. ഇൻസ്പെക്ടർ എ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്ചാരായ നിർമ്മാണത്തിനായി തയാറാക്കിയിട്ടിരുന്ന കോട കണ്ടെടുത്തത്. കാട് പിടിച്ചുകിടക്കുന്ന പൊതു ഇടങ്ങളിൽ പരിശോധന ശക്തമാക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്ന പ്രത്യേക റെയ്ഡ്. പ്രിവന്റീവ് ഓഫീസർ എ. പി.ബിജു, സീനിയർ സിവിൽ എക്സൈസ് ഓഫീസർ ആർ.എസ്.ഹരിഹരൻ ഉണ്ണി, സി. ഇ. ഒ മാരായ പ്രേമാനന്ദ്, സനൽ കുമാർ, ശ്രീരാജ്, ഷിജു, ദിലീപ് സെബാസ്റ്റ്യൻ, വനിതാ ഓഫീസർമാരായ മിനിമോൾ, കാർത്തിക എന്നിവർ റെയ്ഡിൽ പങ്കെടുത്തു.