pm-roads-oda
P M Road Oda Replacement


റാന്നി: പുനലൂർ -മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിൽ ഓടകൾ നിർമ്മിച്ചതിലെ അപാകത
പരിഹരിക്കാൻ തുടങ്ങി. മാമ്മുക്ക് ജംഗ്ഷനിൽ ഓട നിർമ്മാണത്തിൽ അപാകത കണ്ടെത്തിയിരുന്നു.

ഞായറാഴ്ച രാത്രി മാമ്മുക്ക് ജംഗ്ഷനിൽ ഓടയുടെ വളഞ്ഞ് നിർമ്മിച്ച ഭാഗം എടുത്തുമാറ്റി. വളവ് നേരെയാക്കി ഓട സ്ഥാപിച്ചു. വിവിധ സ്ഥലങ്ങളിലെ ഇപ്രകാരമുള്ള അപാകതകൾ നീക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പുനലൂർ - മൂവാറ്റുപുഴ റോഡ് വികസനം നടത്തുന്നതിന്റെ ഭാഗമായി റാന്നി ടൗണിൽ നടക്കുന്ന റോഡ് വികസനം ഒട്ടേറെ പരാതികൾക്ക് ഇടയാക്കിയിരുന്നു. സമാന്തര പാലവും ബൈപ്പാസ് റോഡും നിർമിക്കുന്നതിനാൽ ടൗണിലെ റോഡിന്റെ വീതി സംബന്ധിച്ച് സമന്വയം ഉണ്ടാക്കിയിട്ടുണ്ട്. ബഹുനില കെട്ടിടങ്ങളുടെ നഷ്ടം പരമാവധി ഒഴിവാക്കിയും വ്യാപാര മേഖലയേയും സമീപ താമസക്കാരേയും ഉപദ്രവിക്കാതെയുമാണ് ടൗണിൽ റോഡ് വികസനം നടത്തുന്നത്. 11 മീറ്റർ ടാറിഗും ഇരുവശവും ഓരോ മീറ്റർ വീതം ഫുട്പാത്ത്
ഓട എന്നിവ നിർമ്മിക്കും എന്നായിരുന്നു തീരുമാനം. വീതി കുറവുള്ളയിടങ്ങളിൽ ഓടയും ഫുട്പാത്തും
ഒന്നായി പോകുന്ന ക്രമീകരണവും ചെയ്തിരുന്നു. എന്നാൽ ബ്ലോക്കുപ്പടി മുതൽ ചെത്തോങ്കര വരെയുള്ള ഭാഗത്ത് പലയിടത്തും നിർദ്ദിഷ്ട വീതി ഇല്ലെന്ന് പരാതിയുണ്ട്.