പന്തളം: കുളനട പഞ്ചായത്ത് മുൻ മെമ്പറും ബി.ജെ.പി നേതാവുമായ മോഹന കൃഷ്ണനും (മനു) തുമ്പമൺ താഴം പ്രദേശത്തു നിന്ന് 21 പേർ ബിജെപ്പിയിൽ നിന്നും സി.പി.എമ്മിൽ ചേർന്നു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പാർട്ടിയിലേക്കെത്തിയവരെ സ്വീകരിച്ചു. സി.പി.എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി പി.ബി.ഹർഷകുമാർ, അടൂർ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ്. മനോജ്, പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ടി കുട്ടപ്പൻ, വി.പി. രാജശേഖരൻ നായർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ജീവരാജൻ, ബ്ലോക്ക് പഞ്ചായത്തംഗം പോൾ രാജൻ, ബാബു സാമുവൽ,സുധ രാജ്, ശ്രീലത മോഹൻ എന്നിവർ നേതൃത്വം നൽകി.