തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് പെരിങ്ങരയിലെ ചാത്തങ്കരിയിൽ വീടിന്റെ സംരക്ഷണഭിത്തി ഉൾപ്പെടെ തോട്ടിലേക്ക് ഇടിഞ്ഞു താഴുന്നു. പെരിങ്ങര 13-ാം വാർഡിൽ ചാത്തങ്കരി രാജ്ഭവൻ സി.സി ചെറിയാന്റെ വീടിന്റെ മുൻവശമാണ് വീടിന് മുമ്പിലെ ഐരാമ്പള്ളിൽ തോട്ടിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. വീടിന്റെ മുൻ വശത്തെ മതിൽക്കെട്ടിന്റെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞ് തോട്ടിൽ വീണു കഴിഞ്ഞു. തറയോട് പാകിയ മുറ്റവും ഇടിഞ്ഞു തുടങ്ങിയതോടെ വീടിന്റെ നിലനിൽപ്പ്തന്നെ ഭീഷണിയിലായിട്ടുണ്ട്. റവന്യൂ അധികൃതരെ വിവരമറിയിച്ചതായി വാർഡ് മെമ്പർ ഏബ്രഹാം തോമസ് പറഞ്ഞു.