ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എട്ട് പഞ്ചായത്തുകളിലായി ആരംഭിച്ച ഡൊമിസിലിയറി കെയർ സെന്ററുകളിലേക്ക് വെൺമണി മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂൾ പി.പി.ഇ കിറ്റുകൾ നൽകി. സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സക്കറിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസിന് പി.പി.ഇ കിറ്റുകൾ കൈമാറി. പഞ്ചായത്തംഗം രാധമ്മ, പി.ടി.എ പ്രസിഡന്റ് റോയ് കെ.കോശി, മനോജ് സെബാസ്റ്റ്യൻ, പി.ആർ.രമേശ്കുമാർ, ലോക്കൽ മാനേജർ റവ.വി.ടി.ജോസൻ, ലീന വർഗീസ്, ലീനാ മേരി എന്നിവർ പങ്കെടുത്തു.