ചെങ്ങന്നൂർ: കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കുവേണ്ടി ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ കേന്ദ്ര സർക്കാർ അനുവദിച്ച മൊബൈൽ മെഡിക്കൽ ഓക്‌സിജൻ യൂണിറ്റ് സൗകര്യങ്ങളുള്ള ആംബുലൻസ് പാണ്ടനാട്ടിൽ എത്തി. കേരളത്തിൽ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്ന ആദ്യത്തെ പഞ്ചായത്താണ് പാണ്ടനാട്. ജില്ലയിൽ അനുവദിച്ച 12 ആംബുലൻസുകളിൽ ഒന്നാണ് പാണ്ടനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിട്ടുള്ളത്. ഇതിന്റെ പ്രവർത്തനം പാണ്ടനാട് മുതവഴി അഞ്ചാം വാർഡിൽ തുടക്കം കുറിച്ചു. മെഡിക്കൽ ഓഫീസർ ബിജു, ഗ്രാമപഞ്ചായത്തംഗം വിജയകുമാർ മൂത്തേടത്ത് തുടങ്ങിയവർ പങ്കെടുത്തു. താലൂക്കിൽ രണ്ടു കൊവിഡ് രോഗികൾ ഓക്‌സിജൻ ലഭിക്കാത്തത് മൂലം മരണപ്പെട്ടിരുന്നു.