ചെങ്ങന്നൂർ : ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന രണ്ട് കുട്ടികൾക്ക് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മൊബൈൽ ഫോണുകൾ നൽകി. ലോക്ക് ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന 80 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ, പച്ചക്കറി കിറ്റുകളും നൽകി. മണ്ഡലം പ്രസിഡന്റ് കോശി.പി ജോൺ, ജെയ്‌സൺ ചാക്കോ, എലിയാമ്മ ജോസഫ്, ജോമോൻ ജോയ്, സജി, ജോളി കുര്യൻ, ജെറിൻ എന്നിവർ പങ്കെടുത്തു.