തെള്ളിയൂർ : എസ്.എൻ.വി യു.പി. സ്‌കൂളിലെ പ്രവേശനോത്സവം ഗൂഗിൾ മീറ്റിലൂടെ നടന്നു. എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക സലിലാ രാമക്യഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിജി പി.ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.പ്രമോദ് നാരായണൻ എം.എൽ.എ സന്ദേശം നൽകി. സാഹിത്യകാരൻ അരുൺ എഴുത്തച്ഛൻ, വ്യവസായി എസ്.രവീന്ദ്രൻ, വാർഡംഗം ടി.മറിയാമ്മ, മുൻ ഹെഡ്മിമിസ്ട്രസ് ആനന്ദവല്ലി ,മെർലിൻ എം.ബി.ടോംസ്, പി.ടി.എ പ്രസിഡന്റ് പ്രമോദ് കുമാർ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെയും അദ്ധ്യാപകരുടേയും അവരവരുടെ കുടുംബാംഗങ്ങളുടേയും പരിചയപ്പെടൽ, കലാപരിപാടികൾ, സ്‌കൂളിന്റെ മികവതരണം എന്നിവയും നടന്നു