പന്തളം: കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതർക്കും ദുരിതം അനുഭവിക്കുന്നവർക്കും സഹായം എത്തിച്ചു. അരി, പച്ചക്കറി, പലവ്യജ്ഞന സാധനങ്ങൾ എന്നിവയാണ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുത്തത്. മണ്ഡലം പ്രസിഡന്റ് പി.എസ്. വേണുകുമാരൻ നായർ, കെ.ആർ.വിജയകുമാർ, മഞ്ജു വിശ്വനാഥ്, സോളമൻ വരവുകാലായിൽ, ജി. അനിൽ കുമാർ, കെ.എൻ.രാജൻ, പി.പി. ജോൺ, സുനിതാ വേണു, സുധാ, രാഹുൽ രാജ്, റഹീം എന്നിവർ നേതൃത്വം നൽകി.