അടൂർ : പിതാവിനും സഹോദരനും പിന്നാലെ യുവാവും കൊവിഡ് ബാധിച്ച് മരിച്ചു. അടൂർ കരുവാറ്റ പ്ലാവിളത്തറ പാറവിള പുത്തൻവീട്ടിൽ റിട്ട. ജില്ലാ രജിസ്ട്രാറും സി. പി. എം അടൂർ ലോക്കൽ കമ്മിറ്റി മുൻസെക്രട്ടറിയുമായ എസ്.കെ.ജോൺസൺ (72) ന്റെ ഇളയമകൻ പ്രദീപ് ജോൺസൺ (37) ആണ് ഇന്നലെ മരിച്ചത്. ജോൺസൺ മേയ് 17നാണ് മരിച്ചത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .പിന്നാലെ ചികിത്സയിലായിരുന്ന മൂത്തമകൻ പ്രമോദ് ജോൺസൺ (41) 29 നും മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് പ്രദീപ് ഇന്നലെ മരിച്ചത്.
സർവീസിൽ നിന്ന് വിരമിച്ച ജോൺസൺ പിന്നീട് ആധാരം എഴുത്തുകാരനായിരുന്നു. ഭാര്യയും അടൂർ നഗരസഭ മുൻ കൗൺസിലറുമായ ഒാമന ജോൺസൻ എട്ട് വർഷം മുമ്പ് മരിച്ചു. ജോൺസന്റെ സംരക്ഷണയിലായിരുന്നു പ്രമോദും പ്രദീപും. മകൾ: പ്രിയ ജോൺസൺ (ക്ളാർക്ക്, അഡീഷണൽ ജില്ലാ കോടതി 4, പത്തനംതിട്ട). മരുമകൻ: അജിത്ത്. (വില്ലേജ് ഒാഫീസർ, മലയാലപ്പുഴ).