പേഴുംപാറ : ഡി.പി.എം.യു.പി സ്‌കൂളിൽഓൺലൈൻ പ്രവേശനോത്സവം നടത്തി. ഒന്നിന് രാവിലെ 11ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് 6-ാം വാർഡ് മെമ്പർ അശ്വതി വി.ആർ.ഓൺലൈൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അഡ്വ. ചിഞ്ചു അനിൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ പി.ആർ. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ ഹെഡ്മിസ് രാഖി, പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ടി.പി. സൈനബ, പത്തനംതിട്ട ബി.ആർ.സി.കോർഡനേറ്റർ കെ എസ് അനിത, അദ്ധ്യാപക പ്രതിനിധി അനിൽകുമാർ, വിദ്യാർത്ഥി പ്രതിനിധി ആദിത്യ മീനാക്ഷി, അദ്ധ്യാപക പ്രതിനിധി അൻവർ ടി.എം. തുടങ്ങിയവർ സംസാരിച്ചു.