പന്തളം: പന്തളം നഗരസഭയിലെ ബി.ജെ.പി ഭരണ സമിതിക്കെതിരെ ഡി.വൈ.എഫ്‌.ഐ പന്തളം മുനിസിപ്പൽ കമ്മിറ്റി അനിശ്ചിതകാല സമരം ആരംഭിച്ചു. നഗരസഭാ കവാടത്തിനു മുമ്പിലാരംഭിച്ച സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.ബി. ജുബൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ.സി. അബീഷ്, സി.പി.എം മുടിയൂർകോണം ലോക്കൽ സെക്രട്ടറി വി.കെ. മുരളി, സി.ഐ.ടിയു പന്തളം ഏരിയാ സെക്രട്ടറി വി.പി.രാജേശ്വരൻ നായർ, ഡി.വൈ.എഫ്‌.ഐ മേഖലാ സെക്രട്ടറിമാരായ ഷമീർ, വിഷ്ണു കെ.രമേശ്, കുരമ്പാല മേഖലാ പ്രസിഡന്റ് ജോജോ, ബ്ലോക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ഷാനവാസ്, കമ്മിറ്റിയംഗങ്ങളായ അഭിലാഷ്, വർഷ ബിനു, എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റംഗം ഷഫീക്ക് എന്നിവർ പ്രസംഗിച്ചു. നഗരസഭാ ഭരണ സമിതിയുടെ വികസന വിരുദ്ധ നയവും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക, പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിന്റെ പ്രവർത്തനം ഉടൻ പനരാരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിച്ചത്.