ഉള്ളന്നൂർ : ആൾത്താമസമില്ലാത്ത വീട്ടിലും പച്ചക്കറിക്കടയിലും മോഷണശ്രമം. കഴിഞ്ഞ ദിവസം രാത്രിയിൽ ഉള്ളന്നൂർ കുളക്കരയ്ക്കു സമീപം വടക്കേ അയത്തിൽ ആനന്ദകുമാറിന്റെ വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്തു കടന്നെങ്കിലും ഒന്നും അപഹരിച്ചില്ല. വീട്ടുടമസ്ഥൻ വിദേശത്താണ്. കുറിയാനിപ്പള്ളി ജംഗ്ഷനിലെ പച്ചക്കറിക്കടയിൽ കയറിയ മോഷ്ടാക്കൾ ഏതാനും ബേക്കറി സാധനങ്ങൾ കൊണ്ടുപോയി. ഇലവുംതിട്ട പൊലീസ് സ്ഥലത്തെത്തി.