നാറാണംമൂഴി : ഡി. വൈ.എഫ്.ഐ നാറാണംമൂഴി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം 19-ാംദിവസത്തിലേക്ക്. കൊവിഡ് മഹാമാരി കാരണം സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടങ്ങിയ ദിവസം മുതൽ നാറാണംമൂഴി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ബോഡി സംസ്‌കരിച്ചും, കൊവിഡ് ടെസ്റ്റ് ആളുകളെ ആശുപത്രികളിൽ എത്തിച്ചും, കിറ്റുകൾ വീടുകളിൽ എത്തിച്ചും, സ്‌കൂളുകളിൽ നിന്ന് പാഠപുസ്തകങ്ങൾ സ്‌കൂളുകളിൽ എത്തിച്ചും സന്നദ്ധ പ്രവർത്തനവുമായി മുന്നോട്ടുണ്ട്. ദിവസവും 50 കിറ്റുകൾ ഹെല്പ് ലൈനിൽ വിളിക്കുന്ന ആളുകൾക്ക് എത്തിച്ചു നൽകുന്നുണ്ട്. ലോക്ക് ഡൗൺ തീരുന്നതുവരെ കിറ്റുകൾ വീടുകളിൽ എത്തിക്കുമെന്ന് മേഖല സെക്രട്ടറി മിഥുൻ മോഹൻ, ബ്ലോക്ക് കമ്മിറ്റി മെമ്പർ അനീഷ്‌കുമാർ എന്നിവർ അറിയിച്ചു.