മല്ലപ്പള്ളി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന മല്ലപ്പള്ളി അപ്ലൈഡ് സയൻസ് കോളേജിൽ 2021-22അദ്ധ്യയന വർഷത്തെ ഗസ്റ്റ് ഫാക്കൽറ്റികളുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 7ന് വൈകുന്നേരം 4ന് മുമ്പ് guest.casmallappally@gmail.com മെയിലിലൂടെ അയക്കുക. യോഗ്യത - പി.ജി.ഡി.സി.എ/ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്.കൂടുതൽ വിവരങ്ങൾക്ക് 0469 2681426, 2784478, 8547005033 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.