വാര്യാപുരം : ചിറക്കാല മിൽമ പടിയിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാകുന്നു. ഇരുട്ടിന്റെ മറവിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് യാത്രക്കാർക്കും സ്ഥലവാസികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് ഇക്കൂട്ടർ. മിൽമ, മുളങ്കുന്ന് സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാംക്രമിക രോഗങ്ങൾ പെരുകാൻ ഇത് കാരണമാകും. രാത്രിയിൽ പൊലീസ് പെട്രോളിംഗ് ഇല്ലാത്തതാണ് മിൽമ പടിയിൽ സമൂഹ്യ വിരുദ്ധ ശല്യം വർദ്ധിക്കാൻ കാരണമെന്ന് വാര്യാപുരം വാർഡ് മെമ്പർ വിൻസൻ തോമസ് ചിറക്കാല പറഞ്ഞു. ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.