ചെങ്ങന്നൂർ : കിണറ്റിൽ വീണ നായയെ രക്ഷപ്പെടുത്തി. മുളക്കുഴ അരീക്കര കാഞ്ഞിരം നിൽക്കുന്നതിൽ വിജയൻസൂര്യഗായത്രി ദമ്പതികളുടെ മകൻ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ വ്യാസൻ കെ.വിജയൻ (14), പിതൃ ഹോദരനായ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം ജെ.അജയൻ എന്നിവരാണ് മാലിന്യങ്ങൾ നിറഞ്ഞ കിണറ്റിൽ വീണ നായയെ രക്ഷപ്പെടുത്തിയത്.

രാത്രി വീടിന്റെ സമീപത്ത് നിന്നും നായയുടെ കരച്ചിൽ കേട്ട് ഇരുവരും അന്വേക്ഷിച്ചിറങ്ങിയത്. കുരിക്കിട്ട് രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ നായ ഈ കയറിൽ കടിച്ചുതൂങ്ങിയതോടെ ഇവർ നായയെ വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. മുളക്കുഴ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് വ്യാസൻ.