അയിരൂർ : മൂക്കന്നൂർ ജ്ഞാനാനന്ദ ഗുരുകുലം സ്‌കൂളിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഡി.സി.സിയിലേക്ക് സഹായമെത്തിച്ച് സേവാ ഭാരതി പ്രവർത്തകർ. ദേശീയ സേവാഭാരതിയിൽ നിന്ന് ലഭിച്ച ഓക്‌സിജൻ കോൺസെൻട്രേറ്റർ അയിരൂർ സേവാഭാരതി സെക്രട്ടറി എം.വി.രഘുമോനിൽ നിന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബി.ജയശ്രീ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം എൻ.ജി. ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ആർ.എസ്.എസ്.സംഘ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ഹരികൃഷ്ണൻ, സേവാ ഭാരതി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി ഷീജ പ്രസാദ്, വൈസ് പ്രസിഡന്റ് ഇന്ദിര കൈമൾ എന്നിവർ നേതൃത്വം നൽകി.