അടൂർ : ജില്ലയിലെ വിവിധ സർക്കാർ ആശുപത്രിയിൽ കഴിയുന്ന കൊവിഡ് രോഗികൾക്കു ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നു പരാതി ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ രോഗീ പരിചരണം ബന്ധുക്കൾക്കു സി.സി.ടി.വി വഴി കാണാനുള്ള സാഹചര്യമൊരുക്കുകയും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രോഗികൾ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്കു വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി നേതൃത്വം കൊടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.അനിൽ പി.നായർ,ജില്ലാ സംഘടനാ സെക്രട്ടറി കെ.രാജേന്ദ്രൻ, ജനറൽ സെക്രട്ടറി മാരൂർ സുധാകരൻ എന്നിവർ അറിയിച്ചു.