പത്തനംതിട്ട: തിരുവല്ല - കുമ്പഴ റോഡിൽ ഇലന്തൂർ സ്‌റ്റേഡിയത്തിന് സമീപം പി.ഐ.പി ഇലന്തൂർ ബ്രാഞ്ച് കനാലിന്റെ പൈപ്പ് പുന:സ്ഥാപിക്കുന്നതിനായി ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പത്തനംതിട്ടയിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇലന്തൂർ പൂക്കോട് വഴിയും കോഴഞ്ചേരിയിൽ വരുന്ന വാഹനങ്ങൾ നാരങ്ങാനം റോഡ് വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി.എക്‌സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു.