അടൂർ : സർക്കാർ ജീവനക്കാർക്ക് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനെതുടർന്ന് ഓഫീസുകളിൽ എത്തുന്നതിനുള്ള സൗകര്യാർത്ഥം അടൂർ ഡിപ്പോയിൽ നിന്നും കെ.എസ്.ആർ.ടി.സി അടൂർ - കൊട്ടാരക്കര - തിരുവല്ല റൂട്ടിൽ ഒരു ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിച്ചു. രാവിലെ 7 ന് അടൂർ ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന ബസ് 7.30 ന് കൊട്ടാരക്കരയിലും അവിടെ നിന്നും 7.50 ന് പുറപ്പെട്ട് അടൂർ, പന്തളം, ചെങ്ങന്നൂർ വഴി 9.20ന് തിരുവല്ലയിലെത്തിച്ചേരും. വൈകിട്ട് 5 ന് തിരുവല്ലയിൽ നിന്നും പുറപ്പെടുന്ന സർവീസ് 6.30ന് കൊട്ടാരക്കരയിലും അവിടെനിന്നും 6.45ന് പുറപ്പെട്ട് 7.15ന് അടൂരിലും യാത്ര അവസാനിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരുന്നുള്ള യാത്രക്കാരെമാത്രമേ അനുവദിക്കുകയുള്ളൂ.