ആറന്മുള: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആറന്മുള പഞ്ചായത്ത് ഭരണസമിതി കുറ്റകരമായ അനാസ്ഥ കാട്ടുന്നതായി ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ 27 ന് പന്തളം ബ്ലോക്ക് പഞ്ചായത്ത് ആറന്മുള പഞ്ചായത്തിന് നൽകിയ 54 പൾസ് ഓക്‌സിമീറ്ററുകൾ ഇതുവരെ വിതരണം ചെയ്തിട്ടില്ല. വല്ലന സാമൂഹികരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊവിഡ് ബാധിതർക്കുള്ള മരുന്നുകളുടെ വിതരണവും കാര്യക്ഷമമല്ല. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് പഞ്ചായത്തിന് ആംബുലൻസ് നൽകാമെന്ന് അറിയിച്ചിട്ടും പഞ്ചായത്ത് അധികൃതർ നിരസിച്ചിരിക്കുകയാണ്.
സി.എച്ച്.സി യിലെ ക്രമക്കേടുകളും അന്വേഷണ വിധേയമാക്കണം. കൊവിഡ് വ്യാപനത്തിനിടെ ജനജീവിതത്തിന് ഭീഷണി സൃഷ്ടിച്ച് യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതി നടത്തുന്ന അട്ടിമറി നീക്കങ്ങൾക്കെതിരെ സമര പരിപാടി ആരംഭിക്കുമെന്ന് മേഖലാ സെക്രട്ടറി ആർ.സുധീഷ് ബാബു അറിയിച്ചു.