04-ldf-prathishedam
നെല്ലിമൂട്ടിൽ കേരള കോൺഗ്രസ് ജില്ലാ കമ്മറ്റിയംഗം ജോസഫ് ഇമ്മാനുവേൽ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: ലക്ഷദ്വീപിന്റെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ചും ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എൽ.ഡി.എഫ് നേതൃത്വത്തിൽ മല്ലപ്പള്ളിയിലെ എട്ട് പോസ്റ്റാഫീസുകളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
മല്ലപ്പള്ളിയിൽ ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി രാജൻ എം.ഈപ്പൻ ഉദ്ഘാടനം ചെയ്തു.പി.ആർ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.കീഴ്വായ്പൂരിൽ സി.പി.എം ഏരിയാ കമ്മിറ്റിയംഗം പ്രൊഫ.ജേക്കബ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജനതാദൾ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രിലാൽ അദ്ധ്യക്ഷത വഹിച്ചു. നെല്ലിമൂട് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം ജോസഫ് ഇമ്മാനുവേൽ ഉദ്ഘാടനം ചെയ്തു. ശശി കെ.ബി അദ്ധ്യക്ഷത വഹിച്ചു. പരിയാരത്ത് സി.പി.എം ഏരിയാ കമ്മിറ്റിയംഗം ജോർജ്ജുകുട്ടി ഉദ്ഘാടനം ചെയ്തു. കെ.എ. മത്തായി അദ്ധ്യക്ഷത വഹിച്ചു. നാരകത്താനിയിൽ ഏരിയാ കമ്മിറ്റിയംഗം സണ്ണി ജോൺസൺ ഉദ്ഘാടനം ചെയ്തു. ബേബി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പെരുമ്പ്രാമ്മാവിൽ കെ.എസ്.വിജയൻപിള്ള ഉദ്ഘാടനം ചെയ്തു. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. പാടിമണ്ണിൽ സി.പി.എം എൽ.സി. സെക്രട്ടറി സതീഷ്‌കുമാർ മണിക്കുഴി ഉദ്ഘാടനം ചെയ്തു, പി.ടി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ഈസ്റ്റിൽ സി.പി.ഐ എൽ.സി. സെക്രട്ടറി നിരഞ്ജനം ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗോപിനാഥൻ ചാലക്കുടി അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് തോമസ്, ഷാന്റി ജേക്കബ്, ബിജു പുറത്തൂടൻ, ബിന്ദു ചാത്തനാട്ട്, മോൻസി വറുഗീസ്, ഗിരീഷ് കുമാർ, മനു വറുഗീസ്, പുഷ്പാകരൻ, രാജൻ പി.എൻ, ബിബിൻ മാത്യൂസ്, റെജി ശാമുവേൽ, ജോയേഷ് പോത്തൻ, എം.സി. മത്തായി, റോസമ്മ ഏബ്രഹാം എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.