04-parayarukala-sndp
ചെങ്ങന്നൂർ എസ്.എൻ.ഡി.പി.യൂണിയനിലുൾപ്പെട്ട 5416ാം നമ്പർ പറയരുകാല ശാഖ കിറ്റുകൾ വിതരണം ചെയ്യുന്നു

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യൂണിയനിലുൾപ്പെട്ട 5416ാം പറയരുകാല ശാഖ കൊവിഡ് ദുരിതകാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ കുടുംബാംഗങ്ങൾക്കും പത്ത് കിലോ അരിയും പലവ്യഞ്ജനസാധനങ്ങളും അടങ്ങിയ കിറ്റും വിതരണം ചെയ്തു. ഡയാലിസിസിനു വിധേയമായിരിക്കുന്ന രോഗിക്ക് പതിനയ്യായിരം രൂപയും ദുരിതമനുഭവിക്കുന്ന വനിതകൾക്ക് ധനസഹായവും നൽകി. ദുരിതാശ്വാസ വിതരണം ശാഖാ പ്രസിഡന്റ് ചന്ദ്രസാബു നിർവഹിച്ചു. ചടങ്ങിൽ ശാഖാ വൈസ്പ്രസിഡന്റ് ടി.കെ.രാജപ്പൻ ശാഖാ സെക്രട്ടറി എൻ.എൻ.ശ്രീധരൻ എന്നിവർ പങ്കെടുത്തു.