ചെങ്ങന്നൂർ: ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. എൽ.ഡി.എഫ് കൺവീനർ എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. ഗിരീഷ് ഇലഞ്ഞിമേൽ അദ്ധ്യക്ഷനായി. ടിറ്റി.എം.വർഗീസ്, എം.കെ മനോജ്, പ്രണവം വിജയൻ, ആർ.പ്രസന്നൻ എന്നിവർ സംസാരിച്ചു. സന്ദീപ്.ആർ സ്വാഗതവും വി.വി അജയൻ നന്ദയും പറഞ്ഞു.