കൂടൽ: നെല്ലിമുരുപ്പ്, വട്ടുതറ, മാങ്കുഴി, കുരങ്ങയം , രാജഗിരി, കരക്കാക്കുഴി, പുന്നമൂട്, തുടങ്ങിയ പ്രദേശങ്ങളിൽ ഇന്റർനെറ്റ് കവറേജ് ലഭ്യമല്ലാത്തതിനാൽ പ്രദേശത്തെ വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്നു. കൂടൽ ജംഗ്ഷനിൽ നിന്ന് ഒരുകിലോമീറ്റർ ചുറ്റളവുകഴിഞ്ഞുള്ള ഭാഗങ്ങളിലെല്ലാം ഇതാണ് നിലവിലെ അവസ്ഥയെന്ന് നാട്ടുകാർ പറയുന്നു. അദ്ധ്യാപകർ ദിവസവും കൊടുക്കുന്ന പ്രൊജക്ടുകളും , പാഠഭാഗങ്ങളും ഇതുമൂലം കുട്ടികൾക്ക് കാണാൻ കഴിയാതെ വരികയും കൃത്യമായി വർക്കുകൾ ചെയ്യാൻ കഴിയാതെ വരികയും ചെയ്യുന്നു. ഇന്റർനെറ്റ് കവറേജിന് പുറമെ വൈദ്യുതി മുടക്കവും കേബിൾ ടി.വി.കണക്ഷനും മുടങ്ങുന്നതും പതിവാണ് .ഇതുമൂലം വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്.