മല്ലപ്പള്ളി: മല്ലപ്പള്ളി സി.എം.എസ്,എൽ പി ജി എസിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ലോക്കൽ മാനേജർ റവ. ജോർജ് മാത്യു നിർവഹിച്ചു. ധന്യ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജോജി എലിസബത്ത് ദീപം തെളിയിച്ചു. പ്രവേശനോത്സവ വിളംബരം അഭിമന്യു രാജ് നടത്തി. മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ മുഖ്യസന്ദേശം നൽകി. മന്ത്രി വീണാ ജോർജ്, ജില്ലാ പഞ്ചായത്തംഗം ലതാകുമാരി, വാർഡംഗം റെജി പണിക്കമുറി, മല്ലപ്പള്ളി എ.ഇ.ഒ, എൻ. കെ. പ്രേമൻ, സ്‌കൂൾ അഡൈ്വസറി ബോർഡ് അംഗം ബെന്നീസ് ജോൺ, ബി.ആർ.സി കോഡിനേറ്റർ ശാന്തി റോയ്, ഡയറ്റ് ഫാക്കൽട്ടി ഡോ.സുജ എസ്, മിനി സെൽമ സജി, ലൗലി സാറാമ്മ കുര്യൻ, അങ്കണവാടി അദ്ധ്യാപകർ എന്നിവർ സംസാരിച്ചു. പൂർവവിദ്യാർത്ഥിയായ മുൻ എ.ഇ.ഒ നരേന്ദ്രൻ ബാല്യകാല അനുഭവങ്ങൾ പങ്കുവച്ചു. പുതുതായി സ്‌ക്കൂളിൽ ചേർന്ന കുട്ടികളെ ഗൂഗിൾ മീറ്റിലൂടെ പരിചയപ്പെടുത്തി. പിന്നീട് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.