cleaning
കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷൻ അണുവിമുക്തമാക്കുന്നു

തിരുവല്ല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺഗ്രസിന്റെയും പോഷക സംഘടനകളായ യൂത്ത് കോൺഗ്രസ്‌, കെ.എസ്.യു, സേവാദൾ, മഹിളാ കോൺഗ്രസ്‌, ദളിത്‌ കോൺഗ്രസ്‌ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷൻ അണുവിമുക്തമാക്കി. റെയിൽവേ സ്റ്റേഷൻ സുപ്രണ്ട് ജോർജ് വർഗീസ്, റെയിൽവേ സിവിൽ പൊലീസ് ഓഫീസർ വിജയരാജ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഞ്ജു കൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കോൺഗ്രസ്‌ പ്രവർത്തകരായ രതീഷ് പാലിയിൽ, സിബി തോമസ്, ജേക്കബ് വർഗീസ്, ജയദേവൻ, അനിൽ ഇടമണ്ണത്തറ, റിറ്റു തുണ്ടിയിൽ, സുബിൻ വിജിത് ജോൺ,റോബി അലക്സ്,ജോജോ തോമസ്,ബ്ലെസ്സൺ തോമസ്, ജിബിൻ കാലായിൽ, സജിൻ സജി, സുജിൻ എസ്. എൻ എന്നിവരാണ് ശുചീകരണ പ്രവർത്തികളിൽ പങ്കാളികളായത്. കഴിഞ്ഞ മാസം 10 മുതൽ തിരുവല്ലയിൽ പൊതിച്ചോർ, മരുന്നുകൾ, ഭക്ഷ്യധാന്യ കിറ്റുകൾ എന്നിവയുടെ വിതരണവും പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കുന്ന പ്രവർത്തികളും സംഘടനകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.