അടൂർ: കെ.എസ്.കെ.ടി.യു കടമ്പനാട് കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണ്ടിമലപ്പുറം ഗവൺമെന്റ് വെൽഫയർ എൽ .പി സ്കൂളിൽ ഒന്നാം ക്ലാസിൽ പുതിയതായിവന്ന കുട്ടികൾക്കുള്ള പഠനോപകരണങ്ങളും പ്രദേശത്തെ 100 കർഷക തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റും വിതരണം ചെയ്തു. വിതരണോദ്ഘാടനം കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ എസ്.ഷിബു നിർവഹിച്ചു. കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി സി.അജി, ജില്ലാ കമ്മിറ്റി അംഗം അനൂപ്,ഏരിയ കമ്മിറ്റി അംഗം കൃഷ്ണദാസ്, ലോക്കൽ കമ്മിറ്റി അംഗം അഡ്വ.പ്രജി, കെ.കെ പ്രതാപൻ,ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.