samram
എൽ.ഡി.എഫ് നിരണം പഞ്ചായത്തു കമ്മിറ്റി സംഘടിപ്പിച്ച ലക്ഷദീപ് ഐക്യദാർഡ്യ സമരം സി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.കെ.ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: എൽ.ഡി.എഫ് നിരണം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷദീപ് ഐക്യദാർഡ്യ സമരം നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.കെ.ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ കമ്മിറ്റിയംഗം എം.ജെ അച്ചൻകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് യോഹന്നാൻ തോട്ടുമട, ജനതാദൾ ജില്ലാ കമ്മിറ്റിയംഗം രാജിവ്, പഞ്ചായത്തംഗം വി.ടി ബിനീഷ്, റജി കടവിലേത്ത്, നിഖിൽ ടി, ജറ്റി വാഴപള്ളിൽ എന്നിവർ സംസാരിച്ചു.