മല്ലപ്പള്ളി: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ നൽകി. 1.25 ലക്ഷത്തോളം വിലവരുന്ന രണ്ട് യൂണിറ്റുകളാണ് സൗജന്യമായി നൽകിയത്. അന്തരീക്ഷ വായുവിൽ നിന്ന് ഓക്‌സിജനെ വേർതിരിച്ച് അടിയന്തര ഘട്ടങ്ങളിൽ രോഗികൾക്ക് നൽകുന്നതിനുള്ള ഉപകരണം യു.എസ്.ടി ഉദ്യോഗസ്ഥൻ ടിനു ഏബ്രഹാമിന്റെ സാന്നിദ്ധ്യത്തിൽ കീഴ്വായ്പ്പൂര് എസ്.ഐ ശ്യാം കുമാർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ് പി. ജോയിക്ക് കൈമാറി. ആർ.എം.ഒ ഡോ. സ്വപ്‌നാ ജോർജ്ജി, എസ്.ഐ ഷാനവാസ്, ആശുപത്രി ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, സിവിൽ പൊലീസ് ഓഫീസർമാരായ രവി കുമാർ, ജിബിൻ എന്നിവർ പങ്കെടുത്തു.