ഇലവുംതിട്ട: ലോക്ക് ഡൗൺമൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും രോഗികളുമായ 65-ഓളം കുടുംബാംഗങ്ങൾക്ക് അയത്തിൽ കുന്നുംപുറത്ത് മൂലകുടുംബത്തിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സഹായം വിതരണം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് രാജേന്ദ്രൻ ടി. ബിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് മണികണ്ഠൻ, സെക്രട്ടറി ഷാജി.ആർ., ജോയിന്റ് സെക്രട്ടറി മോഹനൻ, മുൻ അംഗങ്ങളായ സന്തോഷ്, സതീഷ് എന്നിവർ നേതൃത്വം നൽകി.