മെഴുവേലി: കാലവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി മെഴുവേലിപഞ്ചായത്തിൽ കാലവർഷക്കെടുതികൾ നേരിടുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മെഴുവേലി പഞ്ചായത്തിന്റെ പരിധിയിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി സ്വകാര്യ സ്ഥലത്ത് നിൽക്കുന്ന വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ഉടമസ്ഥർ തങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ മുറിച്ചു നീക്കി വിവരം രേഖാമൂലം പഞ്ചായത്തോഫീസിൽ അറിയിക്കേണ്ടതാണ്. വൃക്ഷങ്ങളോ ശിഖരങ്ങളോ മുറിച്ചുനീക്കാത്തതുമൂലം പൊതുജനങ്ങൾക്ക് അപകടമുണ്ടാകുന്നപക്ഷം ഉടമസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണെന്ന് മെഴുവേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ സ്വകാര്യ ഭൂമിയിൽ നിൽക്കുന്ന മരങ്ങളും ചെടികളും ഫ്‌ളക്‌സ്, ബാനർ എന്നിവയും കൂടി ഇത്തരത്തിൽ നീക്കം ചെയ്യേണ്ടതും റോഡുകളുടെ വശങ്ങളിൽ അനധികൃതമായി കൈയേറി കൃഷി ചെയ്തിട്ടുള്ളവർ അടിയന്തരമായി നീക്കം ചെയ്യേണ്ടതുമാണെന്നും അറിയിക്കുന്നു. ഫോൺ 04682257228 , 9496042709.