റാന്നി : റാന്നി താലൂക്ക് ലൈബ്രറി കൗൺസിൽ മുഖ്യമന്ത്രിയുടെ കൊവിഡ് വാക്‌സിൻ ചല ഞ്ചിലേക്ക് അംഗങ്ങൾ ഗ്രന്ഥശാലകളിൽ നിന്നും സമാഹരിച്ച് ആദ്യഗഡുവായ ഒന്നരലക്ഷം രൂപ നൽകി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ടി.കെ ജി നായർ താലൂക്ക് പ്രസിഡന്റ് എം.വി വിദ്യാധരൻ, സെക്രട്ടറി ലീല ഗംഗാധരൻ , എന്നിവരിൽനിന്ന് തുക ഏറ്റുവാങ്ങി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എസ്.ഹരിദാസ്, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി ആനന്ദൻ, താലൂക്ക് ജോയിന്റ് സെക്രട്ടറി വി.ആർ വിശ്വനാഥൻ നായർ, താലൂക്ക് വൈസ് പ്രസിഡന്റ് ടി.ശശിധരൻ, കൺവീനർ പി.കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.