അത്തിക്കയം: നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ കൊവിഡ് ദുരിത ബാധിതർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ധനസഹായം റാന്നി പ്രവാസി സംഘം മുൻ ഭാരവാഹി ഷിജു അറയ്ക്കമണ്ണിൽ നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബിക്ക് കൈമാറി. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നിറംപ്ലാക്കൽ കുവൈറ്റ് പ്രവാസി സംഘം പ്രസിഡന്റ് ജിജി ചാലുപറമ്പൻ, ജനറൽ സെക്രട്ടറി മാത്യു ഫിലിപ് കണ്ണാടിക്കൽ , ട്രഷറർ അനീഷ് ചെറുകര ,വൈസ്.പ്രസിഡന്റ് മനോജ് മാവേലി, ജോ. സെക്രട്ടറിമാരായ അനിൽ ചാക്കോ, ടോണി പോത്തൻ, ജോ. ട്രഷറർമാരായ പ്രിൻസ് എബ്രഹാം, ടിബി മാത്യു, റജി ജേക്കബ് ഫിലിപ്പ്, ജനറൽ കൺവീനർ ടിനു പുല്ലംപള്ളി, നാറാണംമൂഴി പഞ്ചായത്ത് പ്രതിനിധി എബി പുത്തൻപുരയിൽ എന്നിവർക്ക് നന്ദി അറിയിച്ചു. പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സാംജി ഇടമുറി,ഓമന പ്രസന്നൻ, റോസമ്മ വറുഗീസ്, സോണിയ മനോജ്, മിനി ഡൊമനിക്, റെജി വലുപുരയിടത്തിൽ , അനിയൻ പി. സി, പ്രവാസി അംഗങ്ങളായ ജോഷി മാത്യു നീറാംപ്ലാക്കൽ, ലീലാമ്മ സാമുവേൽ, പ്രകാശ്. കെ. തോമസ്, എബ്രഹാം മാത്യു, ജോൺ മാത്യു ചക്കിട്ടയിൽ, ജിജി വലുപുരയിടത്തിൽ, ഈശോ നാരകത്തുമണ്ണിൽ എന്നിവർ പങ്കെടുത്തു..