ചെങ്ങന്നൂർ : ഗ്രാമം ഒളിംമ്പിക്‌സ് ആർട്‌സ് ആൻഡ് ക്ലബിന്റെ നേതൃത്വത്തിൽ പെരിങ്ങിലിപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പൾസ് ഓക്‌സി മീറ്ററുകൾ നൽകി. ക്ലബ് പ്രസിഡന്റ് മനു മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ഷീജക്ക് പൾസ് ഓക്‌സീമീറ്ററുകൾ ഏറ്റുവാങ്ങി. സെക്രട്ടറി ഭരതൻ, രക്ഷാധികാരികളായ സതീഷ് കൃഷ്ണൻ, പി.എസ്.മധുസൂദനൻ, ട്രഷറർ സന്തോഷ് പുത്തൻപുരയിൽ, ഭാരവാഹികളായ ഹരികൃഷ്ണൻ, മനീഷ്, രജനീഷ്, ഗോപു തുടങ്ങിയവർ പങ്കെടുത്തു.